ഐ എസ് എം സംസ്ഥാന സമ്മേളനം ; കീഴുപറമ്പ മണ്ഡലം പ്രചാരണ സമ്മേളനം നടത്തി.
സിസംബർ 30 , 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കീഴുപറമ്പ മണ്ഡലം പ്രചാരണ സമ്മേളനം കെ എൻ എം ജില്ലാ വൈസ് പ്രസിഡണ്ട് ഹംസ സുല്ലമി കാരക്കുന്ന് ഉൽഘാടനം ചെയ്തു. നേരാണ് നിലപാട് എന്ന വിഷയത്തിൽ ഡോ: മുനീർ മദനി മുഖ്യ പ്രഭാഷണം നടത്തി. വി പി ശിഹാബുദ്ദീൻ അൻവാരി, പി കെ ജംഷീദ്, കെ പി നിയാസുൽ അമീൻ, ആഷിക്ക് മാസ്റ്റർ, വി പി ശമീം, ടി പി സാലിസ്, പി പി റനീസ്, കെ എം ശിഹാബ് എന്നിവർ സംസാരിച്ചു. ISM State Conference; Kizhuparamba Constituency held a campaign meeting.