ഗസ്സയിലെ ഇസ്രായേൽ ആക്രമണം: മിഡിൽ ഈസ്റ്റിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഐ.എം.എഫ്

attack on Gaza

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് മിഡിൽ ഈസ്റ്റിലെ സാമ്പത്തിക വളർച്ചയുടെ വേഗത ഗണ്യമായി കുറക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). മിഡിൽ ഈസ്റ്റ്, നോർത്ത് ഏഫ്രിക്ക എന്നിവിടങ്ങളിലെ വളർച്ചയുടെ തോത് ഐ.എം.എഫ് 2.7 ശതമാനമായി കുറച്ചു. കഴിഞ്ഞ ഒക്ടോബറിലിത് 3.4 ശതമാനമായിരുന്നു.

(Israeli attack on Gaza: IMF warns economic growth in Middle East will slow)

‘ഗസ്സയിലെയും ഇസ്രായേയിലെയും സംഘർഷം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലക്ക് വലിയ തിരിച്ചടിയാണ്. സംഘർഷം നീണ്ടുനിൽക്കുന്നതും കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതും പ്രശ്നം രൂക്ഷമാക്കും’ -വാഷിംഗ്ടൺ ആസ്ഥാനമായുള്ള യു.എൻ സാമ്പത്തിക ഏജൻസി പറഞ്ഞു.

സുഡാനിലെ യുദ്ധം, ചെങ്കടലിലെ കപ്പൽ ഗതാഗത ​പ്രതിസന്ധി, എണ്ണ ഉൽപ്പാദനത്തിലെ കുറവ്, വെസ്റ്റ് ബാങ്കിലെ അക്രമം എന്നിവയെല്ലാം വളർച്ചാ നിരക്ക് കുറക്കാൻ കാരണമായി. 2025ഓടെ ഈ പ്രശ്നങ്ങൾ ലഘൂകരിച്ചാൽ വളർച്ചാ നിരക്ക് 4.2 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്ന് ഐ.എം.എഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *