കീഴുപറമ്പ് കുടുംബശ്രീ സിഡിഎസ്സിൽ കൈത്താങ്ങ് പദ്ധതി തുടക്കമായി.
കിഴൂപറമ്പ് കുടുംബശ്രീ സിഡിഎസ് സമൂഹ്യ സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക ഫണ്ട് കൈത്താങ്ങ് പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ട് കീഴുപറമ്പ് പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ട് കെ ഇ അബ്ദുല്ല, സെക്രട്ടറി വി പി ഹുസൈൻ എന്നിവർ സിഡിഎസ് ചെയർ പേഴ്സൺ പി പി റംല ബീഗത്തിന് നൽകി ക്കൊണ്ട് ഉദ്ഘാടനം ചെയ്തു. (Kaithang project started in Keezhuparam Kudumbashree CDS.)
ചടങ്ങിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി സഫിയ ഹുസൈൻ, വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ. സെക്രട്ടറി ശ്രീലത മാഡം അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സിഡിഎസ് മെമ്പർമാരായ ബുഷ്റ, ഷാഹിന, അനീസ, ജുമൈല എന്നിവർ പങ്കെടുത്തു.