എം. ഐ ഷാനവാസ് അനുസ്മരണം സംഘടിപ്പിച്ച് കല്ലിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി
കിഴുപറമ്പ : കല്ലിങ്ങൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് പാർലിമെന്റ് മുൻ എം.പി യും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിനെ അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഫാസിൽ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് എടക്കര ഹമീദ് അധ്യക്ഷത വഹിച്ചു. സലീം മുക്കോളി, എം.ടി അയ്യപ്പൻ, മാട്ട സൈദലവി,സിദീഖ് എഴുപതിങ്ങാടൻ, ജാഫർ കൊളക്കാടൻ, പുതുക്കുടി സൈദലവി, ചന്ദ്രൻ കൊളക്കാടൻ, കാരണത്ത് മൊയ്‌തീൻ, അബ്ദു മുള്ളമടക്കൽ, ബാലൻ കാരാളിപ്പറമ്പ എന്നിവർ പങ്കെടുത്തു. ഭാസി പാണക്കാടൻ സ്വാഗതവും ജലീൽ എടക്കര നന്ദിയും പറഞ്ഞു.
Kallingal Booth Congress Committee organized Shanawas commemoration