നാടിന്റെ ഹൃദയം വേദനിച്ച അവഗണന; സ്പീക്കർ എത്തിയില്ല

കാ​സ​ർ​കോ​ട്​: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം കാ​നാ​യി ശി​ൽ​പം നാ​ടി​നു​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഉ​ദ്​​ഘാ​ട​ക​ൻ എ​ത്താ​ത്ത​തി​ൽ വി​വാ​ദം. കാ​നാ​യി​യു​ടെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ​തും രാ​ജ്യ​ത്ത്​ ക്യു​ബി​ക്​ രൂ​പ​ത്തി​ൽ ഏ​റ്റ​വും വ​ലു​തും കാ​നാ​യി സ്വ​ന്തം ജി​ല്ല​യി​ൽ 90ാം വ​യ​സ്സി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യ ശി​ൽ​പ​ത്തി​ന്റെ ഉ​ദ്​​ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ച അ​തി​ഥി​യെ ച​ട​ങ്ങി​ൽ എ​ത്തി​ക്കാ​നാ​വാ​ഞ്ഞ​ത്​ ക​റു​ത്ത ഏ​ടാ​യി. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു ഉ​ദ്​​ഘാ​ട​ക​ൻ. എ​ന്നാ​ൽ, അ​ദ്ദേ​ഹം ത​ലേ​ദി​വ​സം ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്മാ​റി. കാ​നാ​യി​ക്ക്​ ജോ​ലി ചെ​യ്ത​തി​നു​ള്ള പ്ര​തി​ഫ​ലം ന​ൽ​കി​യി​ല്ല എ​ന്ന​താ​ണ്​ സ്പീ​ക്ക​ർ ച​ട​ങ്ങി​നെ​ത്താ​ത്ത​തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്ര​ചാ​ര​ണം. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ്​ കാ​നാ​യി​ക്ക്​ ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്.

കാ​നാ​യി സ്വ​ന്ത​മാ​യി പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ്​ ശി​ൽ​പം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ജോ​ലി​ക്കാ​ർ​ക്ക് 11ന്​ ​ച​ട​ങ്ങ്​ സം​ബ​ന്ധി​ച്ച്​ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ സാ​ബു എ​ബ്ര​ഹാം വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ച്​ അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​കാ​നു​ള്ള പ്ര​തി​ഫ​ലം ന​ൽ​കി​യി​ട്ടു​ണ്ട്​ എ​ന്ന്​​ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ബാ​ങ്ക് ന​ട​പ​ടി വൈ​കി. ഇ​തോ​ടെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ യാ​ത്ര ടി​ക്ക​റ്റ്​ റ​ദ്ദാ​ക്കി. കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ ഇ​ട​പെ​ട്ടു​വെ​ങ്കി​ലും ഉ​ദ്​​ഘാ​ട​ക​നെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലെ ശി​ൽ​പി​ക​ളും ചി​ത്ര​കാ​ര​ന്മാ​രും രാ​വി​ലെ​ത​ന്നെ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ​രി​സ​ര​ത്ത്​ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഉ​ദ്​​ഘാ​ട​ക​ൻ ഇ​ല്ല എ​ന്ന​റി​ഞ്ഞ​ത്. ഇ​തോ​ടെ അ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. ഇ​തു കാ​നാ​യി​യോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്ന്​ അ​റി​യി​ച്ചു. ച​ട​ങ്ങി​ന്റെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ സാ​ബു എ​ബ്ര​ഹാം സ്പീ​ക്ക​ർ വ​രാ​ത്ത​തി​ന്റെ കാ​ര​ണം വി​വ​രി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ ഉ​ദ്​​ഘാ​ട​ക​ൻ രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ സ്പീ​ക്ക​ർ ഇ​ല്ല എ​ന്ന്​ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി​യെ​ക്കൊ​ണ്ട്​ ചെ​യ്യി​ക്കാ​മാ​യി​രു​ന്നെ​ന്ന്​ പ​റ​ഞ്ഞു. പി​ന്നാ​ലെ സാ​ബു എ​ബ്ര​ഹാം പ്ര​തി​ഫ​ലം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​ക്കി.

ന​ളി​നി​യു​ടെ പി​ന്തു​ണ​യും ഓ​ർ​മ​യി​ൽ

ശി​ൽ​പ​ത്തി​ന്റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന എ​ല്ലാ ഘ​ട്ട​ത്തി​ലും കാ​നാ​യി​യു​ടെ പ​ത്നി ന​ളി​നി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്​ ച​ട​ങ്ങി​ൽ സ്മ​രി​ക്ക​പ്പെ​ട്ടു. ആംു​ഖ 6ാഷ​ണ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്റ്​ സാ​ബു എ​ബ്ര​ഹാം ന​ളി​നി​യെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു. സ​ദ​സി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ന​ളി​നി​യെ ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ മ​ധു​സൂ​ദ​ന​ൻ വേ​ദി​യി​ലേ​ക്ക്​ ആ​ന​യി​ച്ചു. 18 വ​ർ​ഷം നീ​ണ്ടു​നി​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പി​ന്നി​ൽ മാ​ത്ര​മ​ല്ല, കാ​നാ​യി​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ലു​ട​നീ​ളം ന​ളി​നി​യു​ടെ പി​ന്തു​ണ​യും പ്ര​ചോ​ദ​ന​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.