കുട്ടിക്കഥകൾക്ക് വഴി തുറന്ന് കഥപ്പുര ശിൽപശാല ശ്രദ്ധേയമായി.
കൊടിയത്തൂർ : ഗ്രാമപഞ്ചായത്തിലെ എൽ.പി, യു.പി. വിഭാഗം കുട്ടികൾക്കായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ‘കഥപ്പുര’ കഥാരചനാ ശിൽപശാല ശ്രദ്ധേയമായി. വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രതിഭാ ക്ലബ്ബിന്റെ കീഴിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അറുപതോളം കുട്ടികൾ കൊടിയത്തൂർ ജി.എം.യു.പി. സ്കൂളിൽ വെച്ചു നടന്ന ശിൽപശാലയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യഷിബു ശിൽപശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മറിയം കുട്ടിഹസ്സൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം T.K. അബൂബക്കർ , ഹെഡ്മാസ്റ്റർ ഇ.കെ. അബ്ദുസലാം, നിർവഹണ ഉദ്യോഗസ്ഥൻ ജി. അബ്ദുൽ റഷീദ്, പി. അഞ്ജുഷ, ജുനൈഹ, എം.കെ. ഷക്കീല പ്രസംഗിച്ചു. ക്ലാസിന് കഥാകൃത്ത് വിജീഷ് പരവരി നേതൃത്വം നൽകി.