കിഴുപറമ്പ് പാലിയേറ്റീവ് കെയർ അസോസിയേഷൻ കെട്ടിട ഉദ്ഘാടനം ചെയ്തു
2015 ൽ കുനിയിൽ കേന്ദ്രമായി പ്രവർത്തനമാരംഭിച്ച കിഴുപറമ്പ് പാലിയേറ്റീവ് കെയർ അസോസിയേഷന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊളകാടൻ കരീം മാഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വീരാൻ കുട്ടി മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹീം മാഷ് കണക്ക് അവതരിപ്പിച്ചു.
നിലവിൽ കിഴുപറമ്പ്, പത്തനാപുരം, കുനിയിൽ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മൂന്ന് സെന്ററുകളുടെ ഏകോപനവും, അതോടൊപ്പം കുനിയിൽ പാലിയേറ്റീവ് സെൻററിന്റെ പ്രവർത്തനവും പുതിയ കെട്ടിടത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.