വികസന അജണ്ടകൾ മുൻനിർത്തി കിഴുപറമ്പ രണ്ടാം വാർഡ് ജനകീയ ഗ്രാമസഭ കൂടി.

Kishuparamba 2nd Ward People's Gram Sabh

 

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വികസന അജണ്ടകൾ മുൻനിർത്തിയുള്ള മറ്റൊരു ഗ്രാമസഭ കൂടി തൃക്കളയൂർ വേദവ്യാസ സ്കൂളിൽ നടന്നു. 2024 – 25 വർഷത്തെ വാർഷിക പദ്ധതി സംബന്ധിച്ച്, ഹരിത ഓഡിറ്റ് രണ്ടാംഘട്ടം സംബന്ധിച്ച്, വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകളുടെ ഗുണഭോക്ത്ര ലിസ്റ്റ്, വിവിധ പദ്ധതികളുടെ ഗുണഭോക്ത്ര ലിസ്റ്റ് അംഗീകരിക്കൽ, കാർബൺ ന്യൂട്രൽ പഞ്ചായത്ത് പദ്ധതി സംബന്ധിച്ച്, തുടങ്ങിയ അജണ്ടകൾ മുൻനിർത്തിയായിരുന്നു ഗ്രാമസഭ. ജനപങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും മികച്ചുനിന്നു.
രണ്ടാം വാർഡ് മെമ്പർ പി കെ അസ്‌ലം അധ്യക്ഷത വഹിച്ച ഗ്രാമസഭയിൽ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി പി സഫിയ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ കെ വി റഫീഖ് ബാബു, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് കോ ഓഡിനേറ്റർ സലീം സി പദ്ധതികൾ വിശദീകരിച്ചു. പങ്കെടുത്ത മുഴുവൻ വാർഡ് നിവാസികൾക്കും സമ്മാനങ്ങൾ നൽകി. Kizhuparamba 2nd Ward  Gram Sabha

 

Kishuparamba 2nd Ward People's Gram Sabh

Leave a Reply

Your email address will not be published. Required fields are marked *