KNM എടവണ്ണ മദ്രസ്സ കോംപ്ലക്സ് സർഗവിരുന്ന് സമാപിച്ചു.

KNM Edavanna Madrasa Complex

 

KNM എടവണ്ണ മദ്രസ്സ കോംപ്ലക്സ് സർഗവിരുന്ന് മുണ്ടേങ്ങര ഇർഷാദിയ്യ മദ്രസയിൽ നടന്നു. എടവണ്ണ മദ്രസ്സ കോംപ്ലക്സിനു കീഴിലുള്ള മദ്രസ്സകളിൽ നിന്നും സർഗ്ഗ മേളയിൽ വിജയിച്ച മുഴുവൻ പേരേയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു സർഗ്ഗവിരുന്ന് നടത്തിയത്.

എടവണ്ണ സർക്കിൾ ഇൻസ്പെക്ടർ ബാബു. E സർഗ്ഗവിരുന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.
നാടിന്റെ നന്മക്കും ഒരുമക്കും ഇത്തരം സർഗ്ഗവിരുന്നുകൾ മുതൽകൂട്ടാവുന്നുണ്ടെന്നും, ലഹരി – മയക്ക് മരുന്ന് പോലെയുള്ള മാരക വിപത്തുകൾക്കെതിരെ എല്ലാവരും ഒന്നിച്ച് നേതൃത്വപരമായ പങ്ക് വഹിച്ച് മുന്നോട്ടു പോകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എടവണ്ണ മദ്രസ്സ കോംപ്ലക്സ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ ഇർഷാദിയ മദ്രസ്സ മുണ്ടേങ്ങരക്ക് സർക്കിൾ ഇൻസ്പെക്ടർ ട്രോഫി സമ്മാനിച്ചു. തുടർന്ന് അദ്ധ്യാപകർക്കുള്ള പുരസ്‌കാരവും നൽകി. എടവണ്ണ മദ്രസ്സ കോംപ്ലക്സ് പ്രസിഡണ്ട് സുലൈമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുണ്ടെങ്ങര മഹല്ല് ഇമാം മുജീബ് റഹ്മാൻ ജമാലി വിഷയാവതരണം നടത്തി. മുഹമ്മദ് സാഹിബ്, മഹല്ല് പ്രസിഡണ്ട് വി.അലവി സാഹിബ്, അഷ്റഫ് മാസ്റ്റർ, ഷാഹുൽ ഹമീദ് TP, സജീർ മാസ്റ്റർ മുണ്ടേങ്ങര, നിഹാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *