സ്പെഷ്യൽ ഗ്രാമസഭകളും ഊരുകൂട്ടവും സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.
കൊടിയത്തൂർ: 2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സപെഷ്യൽ ഗ്രാമസഭകൾ സംഘടിപ്പിച്ചു. ഭിന്ന ശേഷി ഗ്രാമസഭ, സ്ത്രീകളുടേയും കുട്ടികളുടേയും ഗ്രാമസഭ, വയോജന ഗ്രാമസഭ, പട്ടികവർഗ വിഭാഗങ്ങൾക്കായി ഊരുകൂട്ടം എന്നിവയാണ് സംഘടിപ്പിച്ചത്.
സ്പെഷ്യൽ ഗ്രാമസഭകളിൽ പഞ്ചായത്തിലെ 16 വാർഡുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. പഞ്ചായത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു. ആസൂത്രണ സമിതി യോഗം, വർക്കിംഗ് ഗ്രൂപ്പ് സംഗമം,16 വാർഡുകളിലും ഗ്രാമ സഭകൾ എന്നിവ പൂർത്തിയായി. വിവിധ തലങ്ങളിലുള്ള വിശദമായ ചർച്ചകൾക്കൊടുവിൽ കരട് പദ്ധതി രേഖ അന്തിമമാക്കും.
കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന ഗ്രാമസഭകൾ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പോലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മറിയംകുട്ടി ഹസ്സൻ, പഞ്ചായത്ത് മെമ്പർമാരായ ടി കെ അബൂബക്കർ, കരീം പഴങ്കൽ , ഐസിഡിഎസ് ഓഫീസർ ലിസ്സ, സിഡഫ് റസീന, ജി.എം യുപി സ്കൂൾ ഹെഡ്മാസ്റ്റർ സലാം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.