കോഴിക്കോട്ട് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ് യു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കോഴിക്കോട് ബീച്ചാശുപത്രിയിൽ കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം. കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവർത്തകരുടെ വൈദ്യപരിശോധന പൊലീസ് മനപൂർവം വൈകിപ്പിക്കുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുന്നതായി കെഎസ് യു ജില്ലാ പ്രസിഡന്റ് വിടി സൂരജ് അറിയിച്ചു.