‘കൃഷിക്കൂട്ടം’ തെരട്ടമ്മൽ വാർഡിലെ തൈ നടൽ കർമ്മം നിർവ്വഹിച്ചു
സംസ്ഥാന കൃഷി വകുപ്പിന്റെ നിർദേശ പ്രകാരം വാർഡ് തലത്തിൽ രൂപീകരിക്കപ്പെട്ട കൃഷിക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ തെരട്ടമ്മൽ വാർഡിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കൃഷിയുമായി ബന്ധപ്പെട്ട തൈ നടൽ കർമ്മം ഇന്ന് രാവിലെ അസിസ്റ്റന്റ് അഗ്രിക്കൾച്ചറൽ ഓഫീസർ ലളിതാംബിക ദേവിയുടേയും വാർഡ് കൃഷിക്കൂട്ടം സെക്രട്ടറി സകരിയ മാസ്റ്ററുടേയും പ്രസിഡന്റ് കെ സി ഷൗക്ക മാസ്റ്ററുടേയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ ജമീല നജീബ് നിർവ്വഹിച്ചു. കൂടാതെ കൃഷിക്കൂട്ടങ്ങളിലെ മറ്റു അംഗങ്ങളും പങ്കെടുത്തു. ‘Krishikootam’
Also read : മരണത്തില്‍ ദുരൂഹത; അരീക്കോട്ട് യുവാവിന്റെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു