പ്രണയം, ജ്യൂസ് ചലഞ്ച്, ഒടുവിൽ കഷായത്തിൽ വിഷം; ഷാരോൺ വധക്കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തിരുവനന്തപുരം പാറശാല സ്വദേശി ഷാരോൺ രാജീവിനെ പെൺ സുഹൃത്തായ ഗ്രീഷ്‌മയും, വീട്ടുക്കാരും ചേർന്നാണ് കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക
2022 ഒക്ടോബർ 14 നാണ് പാറശാല സ്വദേശിയായ ഷാരോൺ രാജിനെ പെൺ സുഹൃത്തായ ഗ്രീഷ്‌മ വീട്ടിൽ വിളിച്ച് വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയത് . ഒക്ടോബർ 25 ന് ഷാരോൺ മരിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റിയിരുന്ന ലെനി തോമസിന് ഷാരോൺ നൽകിയ മരണമൊഴിയിലാണ് ഗ്രീഷ്‌മ നൽകിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് പറഞ്ഞത്.
കഷായത്തിൽ വിഷം കലർത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിലും കണ്ടെത്തി. ഗ്രീഷ്‌മ കോടതിയിൽ കുറ്റസമ്മതവും നടത്തി.
ഒരു വർഷത്തിലധികമായി ഷാരോണും – ഗ്രീഷ്‌മയും പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്‌മയുടെ വിവാഹം നിശ്ചയിച്ചു . എന്നാൽ ഷാരോൺ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ തയ്യറായില്ല. ഇതെ തുടർന്നാണ് ഗ്രീഷ്‌മയും, അമ്മ സിന്ധുവും, അമ്മാവൻ നിർമ്മൽ കുമാർ നായരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തത്.
രണ്ടു തവണ ജ്യൂസിൽ അമിത ഡോസിലുഉള്ള മരുന്ന് നൽകിയെങ്കിലും കയ്പ്പ് കാരണം ഷരോൺ കുടിച്ചില്ല . തുടർന്നാണ് കഷായത്തിൽ കളനാശിനി ചേർത്ത് നൽകിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണ് അന്വേഷണം നടത്തിയത് . ഈ മാസം 3ന് അന്തിമവാദം പൂർത്തിയായി.
പ്രതികൾ കുറ്റക്കാരാണോ എന്നതിൽ നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും . ശിക്ഷാവിധി സംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം ഉണ്ടാകനാണ് സാധ്യത.