കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ നിരാകരിക്കണം: ഫറൂഖ് കോളേജിൽ എം. എസ്. എം പ്രതിഷേധ സംഗമം നടത്തി.
ഫാറൂഖ് കോളേജ്: കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ നിരാകരിക്കണമെന്നും സാമൂഹിക കെട്ടുറപ്പിനെയും കുടുംബ വ്യവസ്ഥിതിയെയും തകർക്കുന്ന ആശയങ്ങളാണ് ജിയോ ബേബി പ്രചരിപ്പിക്കുന്നതെന്നും എം.എസ്.എം പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാൻ ജിയോ ബേബിയെ പോലുള്ളവർ എതിർക്കപ്പെടണം. തൻ്റെ സിനിമയിലൂടെ വിവാഹ മോചനങ്ങൾ നടക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും വൈവാഹികേതര ബന്ധങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നിലപാടുകളാൽ കുപ്രസിദ്ധനാണ് ജിയോ ബേബി. സിനിമകളിലൂടെ ഇത്തരം അജണ്ടകൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൻ്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും അതിനാൽ അത്തരം ആശയങ്ങൾ നിരാകരിക്കണമെന്നും ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച എം.എസ്.എം പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, സംസ്ഥാന ക്യാമ്പസ് കൺവീനർ സിപി അബ്ദുസമദ് , ഐജിഎം ഭാരവാഹികളായ റുഫൈഹ തിരൂരങ്ങാടി, അസ്ന പുളിക്കൽ, തുടങ്ങിയവർ സംസാരിച്ചു. എം.എസ്.എം സംസ്ഥാന ഭാരവാഹികളായ നുഫൈൽ തിരൂരങ്ങാടി, ഫഹീം പുളിക്കൽ, ബാദുഷ തൊടുപുഴ, നജീബ് തവനൂർ, നിഹാൽ മയ്യേരി, സിദ്ധീഖ് വള്ളുവമ്പ്രം, സഫ്ദറലി നാടഞ്ചേരി , നിബ്റാസുൽഹഖ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. M. S. M held a protest rally in Farooq College