കൊടിയത്തൂർ പാലിയേറ്റീവിന് കൈത്താങ്ങായി മദ്റസ്സ വിദ്യാർത്ഥികൾ

Madrasah students lend a helping hand to Kodiathur palliative

 

കൊടിയത്തൂർ: പഞ്ചായത്തിലെ പെയിൻ ആന്റ് പാലീയേറ്റീവ് അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തിന് സഹായം നൽകുന്നതിനായി സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ദീൻ മദ്റസയിൽ ധനസമാഹരണ ചാരിറ്റി ബോക്സ് സ്ഥാപിച്ചു. മദ്റസ അങ്കണത്തിൽ വെച്ച് നടത്തിയ അസംബ്ലിയിൽ വെച്ച് കൊടിയത്തൂർ പാലിയേറ്റിവ് അസോസിയേഷൻ ഭാരവാഹികളായ എം. അബ്ദുറഹിമാൻ , പി.എം അബ്ദുന്നാസർ എന്നിവർ ചാരിറ്റി ബോക്സിൽ വിദ്യാർത്ഥികളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെക്കൂടി പങ്കാളികളാക്കാനുള്ള ഈ പദ്ധതി ഏറെ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് എം. അബ്ദുറഹിമാൻ പറത്തു . ചടങ്ങിൽ പി.സി. അബ്ദുറഹിമാൻ , എം. ശബീർ, മുഹമ്മദ് മാസ്റ്റർ കാരാട്ട്, സ്റ്റാഫ് സെക്രട്ടറി സുബൈദ ടീച്ചർ, ഹബിബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Madrasah students lend a helping hand to Kodiathur palliative

Madrasah students lend a helping hand to Kodiathur palliative

 

Leave a Reply

Your email address will not be published. Required fields are marked *