മൈത്രീ സന്ദേശവുമായി മഞ്ചേരിയിൽ മാജിക്ക് പ്രദർശനം
മഞ്ചേരി: ആശയങ്ങളും ആചാരാനുഷ്ഠാനങ്ങളും വ്യത്യസ്ഥമെങ്കിലും, ഭാഷയും വേഷവും ഭക്ഷണവും പലതെങ്കിലും മനുഷ്യരൊന്നാണ് എന്ന മാനവ മൈത്രീ സന്ദേശ പ്രചാരണ വുമായി മഞ്ചേരി ചെട്ടിയങ്ങാടിയിൽ മാജിക് പ്രദർശനം നടന്നു. ചെരണി ടൂറിസം പാർക്കിലാണ് ദൃശ്യ വിസ്മയം അരങ്ങേറിയത്.
പ്രദർശനം മുനിസിപ്പൽ കൗൺസിലർ ബീന ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ വി.എ. ഖാദർ അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകരായ ഹുസൈൻ വല്ലാഞ്ചിറ, കെ.പി.ഉമ്മർ, സംസാരിച്ചു. മജീഷ്യരായ ഷൺമുഖൻ മാസ്റ്റർ കരുളായി, അബ്ദുൽ ഖാദർ മഞ്ചേരി, സിദ്ദീഖ് മഞ്ചേരി നേതൃത്വം നൽകി. ഫാത്തിമ ബിൻഷ, മുഹമ്മദ് ഷാസ് തുടങ്ങി സദസ്സിലെ ഒട്ടേറെ കുട്ടികളും സ്റ്റേജിലെ മായാജാല പ്രദർശനത്തിൽ പങ്കാളികളായി ദൃശ്യ വിരുന്നിന്റെ ഭാഗമായി. താൽപര്യമുള്ളവർക്ക് മായാജാല കല പഠിക്കാനും അതുവഴി സാമൂഹ്യ നൻമക്ക് പുത്തൻ സന്ദേശങ്ങൾ നൽകുവാനും അവസരമൊരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.