അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടിയും എം ജയചന്ദ്രനും; പി ജയചന്ദ്രനെ കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

Mammootty

തൃശൂർ: വിട പറഞ്ഞ ഗായകൻ പി ജയചന്ദ്രന് അന്തിമോപചാരം അർപ്പിച്ച് കലാ- സാംസ്‌കാരിക ലോകത്തെ പ്രമുഖർ. പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമിയിലുമാണ് പി ജയചന്ദ്രന്റെ ഭൗതിക ശരീരം പൊതുദർശത്തിന് വെച്ചത്. സാമൂഹ്യ രാഷ്ട്രീയ രംഗത്തെയും കലാ രംഗത്തെയും പ്രമുഖർ ഇന്ന് അന്തിമോചാരം അർപ്പിക്കാനെത്തി. പ്രിയ ഭാവഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.Mammootty

രാവിലെ 9 ഓടെ ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. മമ്മൂട്ടി, മനോജ്‌ കെ ജയൻ, ബിജു മേനോൻ , എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, സംവിധായകരായ സിബി മലയിൽ, കമൽ, സത്യൻ അന്തിക്കാട്, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മഹാ പ്രതിഭയ്ക്ക് വിട നൽകാനായി തൃശൂരിലേക്കെത്തി. പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനം തുടരുകയാണ്. എറണാകുളം ചേന്ദമംഗലത്തെ പാലിയത്ത് തറവാട്ടിൽ നാളെ വൈകിട്ട് മൂന്നിനാണ് സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *