വയനാട് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ആക്രമണം പുല്ലരിയാൻ പോയപ്പോൾ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
ഏറെ സമയം കഴിഞ്ഞിട്ടും പ്രജീഷ് തിരിച്ചുവരാത്തതിനെ തുടർന്നായിരുന്നു സഹോദരൻ അന്വേഷിച്ചിറങ്ങിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മേഖലയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. നാട്ടുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് തമ്പടിച്ചിരിക്കുന്നുണ്ട്. വാകേരി മേഖലയിൽ കടുവയുടെ സാന്നിധ്യം നേരത്തെയും അനുഭപ്പെട്ടിട്ടുണ്ട്.
Also Read : താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി
കഴിഞ്ഞദിവസം താമരശേരി ചുരത്തിൽ കടുവയിറങ്ങിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചുരം ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടിരുന്നത്. Man killed by Tiger attack in Wayanad