മാനവിക സന്ദേശ പ്രഭാത കൂട്ടയോട്ടം സംഘടിപ്പിച്ചു.
കുനിയിൽ: ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ഐ.എസ്. എം. കീഴുപറമ്പ മണ്ഡലം സമിതി മാനവിക സന്ദേശ പ്രഭാത കൂട്ടയോട്ടം സംഘടിപ്പിച്ചു. മുക്കം ഫയർ & റെസ്ക്യൂ ഓഫീസർ എം. അബ്ദുൽ ഗഫൂർ കൂട്ടയോട്ട കോർഡിനേറ്റർ കെ.പി. അമീറുദ്ദീന്‍ പതാകകൈമാറി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.കെ.എൻ.എം. മർക്കസുദഅവ കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് എ.വീരാൻ കുട്ടിസുല്ലമി സമ്മേളന പ്രമേയം വിശദീകരിച്ചു. ടീം മോർണിംഗ് വാക്ക് ഭാരവാഹികളായ ചന്ദ്രൻ ചൂരപ്ര, അലി കരുവാടൻ, സലാം കൊന്നാലത്ത് തുടങ്ങിയവർ ആശംസകകൾ അറിയിച്ചു സംസാരിച്ചു. നൂറിലധികം പ്രവർത്തകർ കൂട്ടയോട്ടത്തിൽ പങ്കാളികളായി. കെ.എൻ.എം. കീഴുപറമ്പ മണ്ഡലം സെക്രട്ടറി കെ.ടി. യൂസുഫ്, ഐ.എസ്.എം. കീഴുപറമ്പ മണ്ഡലം പ്രസിഡന്റ് കെ.ഖമറുൽ ഇസ്ലാം, സി.ടി.ശബീർ, എം.കെ. ഷമീൽ, ശമീർ പത്തനാപുരം, അദീബ് അഹ്സൻ കീഴുപറമ്പ, അബ്ദുൽ റഹീം വാലില്ലാപുഴ, വി.പി. അഹമ്മദ് അമീൻ, ഷഫീഖ് വാദിനൂർ, ഷറഫുദ്ദീൻ തൃക്കളയൂർ, കെ.ടി. മഹബൂബ്, പി. നവാസ്, കെ.ടി.മുജീബ്, പി. നിയാസ്, കെ.സി. അബ്ദുറഹ്മാൻ, പി. മുജീബ്, കെ.ടി. നുജൂം, കെ.ടി. അരീബ്, ഹാറൂർ ആലുക്കൽ, കെ.സി. അമ്മാർ, പി. അൽത്താഫ്, കെ.ടി. ഇർഫാൻ, എം.പി. അബ്ദുൽ റഊഫ് തുടങ്ങിയവർ നേതൃത്വം നൽകി.