മണിപ്പൂരിൽ രണ്ട് സംഘങ്ങൾക്കിടയിൽ വെടിവെപ്പ്: 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Manipur: 13 found dead in village after gunfight as fresh violence erupts, Manipur riot

 

നിരവധി പേർ കൊല്ലപ്പെട്ട കലാപം നടന്ന മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. തെങ്ക്‌നൗപൽ ജില്ലയിൽ രണ്ട് സംഘങ്ങൾക്കിടയിൽ നടന്ന വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായാണ് അധികൃതരെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്. സയ്‌ബോളിനടുത്തുള്ള ലെയ്തു ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു.

ഉച്ചയോടെയാണ് സംഘർഷത്തെക്കുറിച്ച് വിവരം ലഭിച്ചത്. പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായിരുന്നു സുരക്ഷാ സേനയുടെ സാന്നിധ്യമുള്ളത്. സൈന്യം ഗ്രാമത്തിലെത്തി തെരച്ചിൽ ആരംഭിച്ചു. പരിശോധനയിൽ ലെയ്തു ഗ്രാമത്തിൽ നിന്ന് 13 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹത്തിന് സമീപം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരക്ഷാസേന അറിയിച്ചു.

മരിച്ചവർ ലെയ്തു മേഖലയിൽ നിന്നുള്ളവരല്ല. മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ സ്ഥിരീകരിച്ചിട്ടില്ല. മണിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴ് മാസമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാൻ സർക്കാർ ഈ നിരോധനം പിൻവലിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ അക്രമസംഭവം.

Manipur: 13 found dead in village after gunfight as fresh violence erupts

Leave a Reply

Your email address will not be published. Required fields are marked *