ഡോക്ടർമാരുടെ കുറവ്; രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളജ്.

Manjeri Medical College has limited the number of patients.

 

12 ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ തുടർന്ന് ഡോക്ടർമാരുടെ കുറവു കാരണം ‍രോഗികളുടെ എണ്ണം പരിമിതപ്പെടുത്തി മഞ്ചേരി മെഡിക്കൽ കോളജ്. ഇഎൻടി വിഭാഗത്തിൽ 150 പേർക്കാണ് ഇന്നലെ മുതൽ ഒപി ടിക്കറ്റ് നൽകിയത്. ഇഎൻടി, പീഡിയാട്രിക് ഡോക്ടർമാർ കുറവായതിനാൽ ഭിന്നശേഷി വിദ്യാർഥികളുടെ ക്യാംപും നടന്നില്ല. കോളജിൽ ആരോഗ്യവകുപ്പിനു കീഴിലുള്ള ഇ.എൻ.ടി, പീഡിയാട്രിക്, നേത്ര, നെഞ്ചുരോഗ വിഭാഗങ്ങളിലെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതോടെയാണ് രോഗികൾ വലഞ്ഞത്.

സ്ഥലം മാറ്റിയ ഡോക്ടർമാർ അവധിയിലാണ്. പകരം നിയമനം നടക്കാത്തതിനാൽ ഈ വിഭാഗത്തിലെ ഡോക്ടർമാരുടെ ഒപി ദിവസം വരുമ്പോഴാണ് രോഗികൾ ബുദ്ധിമുട്ടുന്നത്. നേത്ര, നെ‍ഞ്ചുരോഗ വിഭാഗങ്ങളിലും രോഗികളുടെ എണ്ണം പരിമിതപ്പെടുത്തിട്ടുണ്ട്. ഒരു ഒപിയിൽ 300 രോഗികളെയാണ് ചികിത്സിച്ച് വന്നിരുന്നത്. എല്ലാ ഒപികളിലുമായി ദിവസം ശരാശരി 2500 പേർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്.

സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ ഒരാഴ്ചയോളമായി ആരോഗ്യവകുപ്പുമായി നിസ്സഹകരണ സമരത്തിലാണ്. സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയില്ലെങ്കിൽ കെ.ജി.എം.ഒ.എ നേതൃത്വത്തിൽ ഡോക്ടർമാർ 14ന് ജില്ലയിലെ ആശുപത്രികളിൽ ഒപി ബഹിഷ്കരിക്കുമെന്നും ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നോട്ടിസ് നൽകിയെന്ന് കെജിഎംഒഎ പ്രസിഡന്റ് പറഞ്ഞു. Manjeri Medical College has limited the number of patients.

Leave a Reply

Your email address will not be published. Required fields are marked *