കേരളത്തിലേക്ക് പ്രവാസി പണം കൂടുതൽ വരുന്നത് ഗൾഫിൽ നിന്നല്ല; അറിയാം ആ രാജ്യത്തെ

money

ന്യൂഡൽഹി: പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിൽ വൻ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസി പണമയക്കൽ 19.7 ശതമാനമായാണ് വർധിച്ചത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിൽ പകുതിയും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കാണ് എത്തുന്നത്.money

റിസർവ് ബാങ്ക് മാർച്ച് ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ പണമയ്ക്കലിന്റെ മാറുന്ന ചലനാത്മകത – ഇന്ത്യയുടെ പണമയ്ക്കൽ സർവേയുടെ ആറാം റൗണ്ടിൽ നിന്നുള്ള ഉൾക്കാഴ്ചകൾ’ എന്ന ലേഖനത്തിലാണ് പ്രവാസി പണമയക്കലിന്റെ വിവരങ്ങളുള്ളത്. മഹാരാഷ്ട്രയിലേക്കാണ് ഏറ്റവും കൂടുതൽ പ്രവാസി പണം എത്തുന്നത്. 20.5 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. കേരളം 19.7 ശതമാനം, തമിഴ്‌നാട് 10.4 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

മഹാരാഷ്ട്ര, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിദേശത്തേക്ക് കുടിയേറുന്നത്. ഉന്നത പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർഥികൾ പഠനത്തിന് ശേഷം ജോലിക്കായി വിദേശത്ത് തങ്ങുന്ന പ്രവണത കൂടിയതോടെയാണ് പ്രവാസി പണത്തിലും വർധനയുണ്ടായത്.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പണത്തിൽ കൂറവ് വന്നത് 2024 സാമ്പത്തിക വർഷത്തിലുണ്ടായ ശ്രദ്ധേയമായ മാറ്റമാണ്. യുഎസ്, യുകെ, കാനഡ, സിംഗപ്പൂർ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസി പണത്തിന്റെ പകുതിയും എത്തിയത്. യുഎസിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രവാസി പണം എത്തിയത്.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇ ആണ്. എന്നാൽ 2017 സാമ്പത്തിക വർഷത്തിൽ യുഎഇയിൽ നിന്നുള്ള പ്രവാസി പണത്തിന്റെ വിഹിതം 26.9 ശതമാനമായിരുന്നെങ്കിൽ 2024 സാമ്പത്തിക വർഷത്തിൽ ഇത് 19.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *