തൃശൂരിൽ വൻ എടിഎം കവർച്ച; കാറിലെത്തിയ സംഘം 65 ലക്ഷം രൂപ കവർന്നു
തൃശൂരിൽ വൻ എടിഎം കവർച്ച. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65ലക്ഷം രൂപയാണ് കവർന്നത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കുമിടയിലായിരുന്നു സംഭവം.
കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയത്. എസ്ബിഐ എടിമ്മുകളിലാണ് കവർച്ച നടന്നത്. കവർച്ചാസംഘമെത്തിയ കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബാങ്ക് ജീവനക്കാർക്ക് അലേർട്ട് മെസേജ് ലഭിച്ചതോടെയാണ് മോഷണവിവരം അറിയുന്നത്.