മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ.

Massive ganja poaching in Mancheri; Excise arrests a man with 50 kg of ganja.

 

എക്സൈസ് കമ്മീഷണർ സ്കോഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് 50 കിലോയോളം കഞ്ചാവ് പിടികൂടി. മഞ്ചേരിയിൽ നിന്നും ആലുവയിലേക്ക് സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആനക്കയം ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീൻ ( 44)നെ പിടികൂടിയത്. വിപണിയിൽ മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. മഞ്ചേരിയിൽനിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നതിന്നു ഇയാളുടെ സംഘത്തിലെ മറ്റു ആളുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റ്റ്റീവ് ഓഫീസർ കെ. പ്രദീപ് കുമാർ, പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ് ) കെ. എസ് അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അഖിൽദാസ്, അരുൺ പറോൽ, സച്ചിൻ ദാസ് വി, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (g) ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സതീഷ് ടി. കെ സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് ബാബു, ഷബീർ മൈത്ര, ടി സുനീർ, ടി ശ്രീജിത്ത് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആതിര, രേവതി എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *