മട്ടത്തിരികുന്ന് MCF പ്രശ്നം; ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും, യു ഡി എഫ് ചെയർമാൻ സ്ഥാനവും രാജിവെക്കാൻ കോൺഗ്രസ് തീരുമാനം
പഞ്ചായത്ത് പ്രസിഡണ്ടുമായി നിസ്സഹകരിക്കുമെന്നും ഭാരവാഹികൾ
കാവനൂർ : മട്ടത്തിരിക്കുന്ന് MCF വിഷയത്തിൽ പി കെ.ബഷീർ എംഎൽഎയുടെയും എ.പി അനിൽകുമാർ എം എൽ എ യുടെയും നേതൃത്വത്തിൽ UDF നേതാക്കളെടുത്ത തീരുമാനങ്ങൾ ധിക്കരിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന പഞ്ചായത്ത് പ്രസിഡണ്ടുമായി നിസ്സഹകരിക്കാനും നിലവിലെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ സ്ഥാനവും രാജിവെക്കാനും തീരുമാനം. ചെങ്ങരയിൽ ചേർന്ന കാവനൂർ മണ്ഡലം കോൺഗ്രസ്സ് നേതൃതല മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്.
മണ്ഡലം പ്രസിഡണ്ട് രാജിവ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ UDF ചെയർമാൻ ടി. ബാല സുബ്രഹ്മണ്യൻ എന്ന അപ്പുവേട്ടൻ, മുൻ മണ്ഡലം പ്രസിഡണ്ട് മുസ്തഫ കമാൽ, വാർഡ് മെമ്പർ ദിവ്യരതിഷ്, ജില്ലാ ഭാരവാഹികളായ അബ്ബാസ് മാസ്റ്റർ, മൻസൂർ എം പി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസി റഊഫ്, എം.എ റഹ്മാൻ, ജാഫർ. എം.കെ, അസീസ് പറമ്പാടൻ, ശിഹാബ് നിലാമ്പ്ര, സലാം കവാട്, കോപ്പിലാൻ മുഹമ്മദ്, അലവി മാളിയേക്കൽ, കുഞ്ഞാപ്പു തോട്ടിലങ്ങാടി, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസി.കരീം പാലനാട്, മുനീസ് ,കുട്ടൻ വി.കെ പടി, രാജൻ താനാരി, ഷഫീഖ്, അജ്നാസ് പി.കെ രതീഷ് പ്രജീഷ്, ഉണ്ണി ചെങ്ങര, തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.