കോഴിക്കേട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്: രോഗി മരിച്ചു, രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സ നൽകിയെന്ന് ബന്ധുക്കൾ

Medical malpractice in Kozhikode Medical College: Patient died, relatives said treatment was given without recognizing the condition

 

കോഴിക്കോട്: മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയാണ് മരിച്ചത്.

ശരീര മരവിപ്പും വേദനയുമായി എത്തിയ യുവതിക്ക് ആദ്യം നൽകിയത് മാനസിക രോഗത്തിനുള്ള ചികിത്സയാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

രോഗാവസ്ഥ തിരിച്ചറിയാതെ ചികിത്സിച്ചത് ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ബന്ധുക്കൾ പറയുന്നു. അതീവ ഗുരുതരമായ ഗില്ലൈൻ ബാരി സിൻഡ്രം(Guillain-Barre syndrome) രോഗം കണ്ടുപിടിക്കാനോ അതിനുള്ള ചികിത്സ നൽകാനോ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജ് അധികൃതർക്ക് കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

നവംബർ നാലിനാണ് രജനി കാഷ്വാലിറ്റിയിൽ ചികിത്സ തേടിയിരുന്നത്. കാലിന് വേദനയും നാവിന് തരിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനുള്ള ചികിത്സ നല്‍കി പറഞ്ഞയച്ചെങ്കിലും വേദന കടുത്തതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *