മെഡിക്കൽ റൂം ഉദ്ഘാടനവും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി.

Medical room was inaugurated and first aid training was conducted.

 

എടവണ്ണ : പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ മെഡിക്കൽ റൂം ഉദ്ഘാടനവും പ്രഥമ ശുശ്രൂഷ പരിശീലനവും മുക്കം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു. 96-97 ബാച്ച് പൂർവി വിദ്യാർത്ഥികൾ ആണ് സ്കൂളിലെ മെഡിക്കൽ റൂമിനുള്ള സഹായങ്ങൾ നൽകിയത്. പിടിഎ പ്രസിഡണ്ട് പി കെ സഹീർ ബാബു, ഹെഡ്മിസ്ട്രസ് മുനീറ മണ്ണാരിച്ചാലിൽ, എസ് ഡബ്ലിയു സി ചെയർമാൻ അബ്ദുൽ കരീം കളത്തിങ്ങൽ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ അമീറുദ്ദീൻ, പി കെ ഉബൈദ്, ഷഹീർ ആലങ്ങാടൻ, കെ കെ അബ്ദുൽ വഹാബ്, പി ജി ആതിര, കെ കെ റുഷ്ദ എന്നിവർ സംസാരിച്ചു. പ്രഥമ ശുശ്രൂഷ പരിശീലനത്തിന് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ എം.എ ഗഫൂർ, കെ.പി അമീറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സ്കൂളിലേക്കുള്ള പ്രഥമ ശുശ്രൂഷ കിറ്റ് ജെആർസി വിദ്യാർഥികൾ ഹെഡ്മിസ്ട്രസിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *