മരിച്ച തണ്ടർബോൾട്ട് കമാൻഡോ സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്; വിനീത് കൊടുംപീഡനത്തിന്‍റെ ഇരയെന്ന് ടി. സിദ്ദീഖ്
മലപ്പുറം അരീക്കോട് മരിച്ച തണ്ടർബോൾട്ട് കമാൻഡോ വിനീത് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത്. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് അജിത്തിനെതിരെയാണ് വിനീത് ആരോപണമുന്നയിക്കുന്നത്. അതേസമയം മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിനീതിന്‍റെ മൃതദേഹം ബന്ധക്കൾക്ക് വിട്ടുനൽകും.
Also Read അരീക്കോട് തണ്ടർബോൾട്ട് ക്യാംപിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍
അതേസമയം വിനീത് കൊടുംപീഡനത്തിന്‍റെ ഇരയെന്ന് ടി. സിദ്ദീഖ് എംഎല്‍എ പറഞ്ഞു. മനുഷ്യത്വരഹിതമായാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പെരുമാറുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ് നിറയൊഴിച്ചത്. മൃതദേഹം അരീക്കോട് ആശുപത്രിയിൽ. അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസത്തിലായിരുന്നുവെന്നു സൂചനയുണ്ട്. മാനസിക പീഡനം നേരിട്ടതായും റിപ്പോർട്ടുണ്ട്. 2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമാണ് വിനീത്. 30 ദിവസത്തെ സൈനിക പരിശീലനത്തിനായി തണ്ടര്‍ബോള്‍ട്ട് ക്യാംപിലെത്തിയതായിരുന്നു.