കുവൈത്തിൽ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിന് താഴേക്ക്

Kuwait

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച വരെ കുവൈത്തിൽ തണുത്ത കാലാവസ്ഥ നിലനിൽക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കാർഷികമേഖലയിലും മരുഭൂമി പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.Kuwait

ആസ്ത്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രായമായവർ, കുട്ടികൾ എന്നിവർ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ ഇന്നലെ രാവിലെ പലയിടങ്ങളിലും കനത്ത മഞ്ഞും പൊടിക്കാറ്റും രൂപപ്പെട്ടിരുന്നു. രാത്രിയോടെ വീണ്ടും താപനിലയിൽ കുറവുണ്ടാകുകയും നേരിയ കാറ്റിനൊപ്പം തണുപ്പ് വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം വടക്ക് പടിഞ്ഞാറ് നിന്ന് ഉയർന്ന മർദ്ദമുള്ള തണുത്ത കാറ്റ് കുവൈത്തിനെ ബാധിച്ചതായി കാലാവസഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *