“മന്ത്രി റിയാസ് അപമാനിച്ചു”; ഉറങ്ങാട്ടിരി മൂർക്കനാട് ബ്രാഞ്ചിൽ 17 പേർ സിപിഎം വിട്ടു.
ഊർങ്ങാട്ടി പഞ്ചായത്തിലെ മൂർക്കനാട് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 17 പ്രവർത്തകർ സിപിഎമ്മിൽ നിന്ന് രാജിവച്ചു. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പൂട്ടി താക്കോൽ ലോക്കൽ സെക്രട്ടറിക്ക് കൈമാറിയതായും പൊതുജനങ്ങൾക്കിടയിൽ വച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ കൂട്ട രാജിയെന്നും സ്വകാര്യ പത്രം റിപ്പോർട്ട് ചെയ്തു. 5 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെയാണ് ലോക്കൽ സെക്രട്ടറിക്ക് നൽകിയതെന്നും റിപ്പോർട്ട് പറയുന്നു. സംഭവം ഇങ്ങനെ, കഴിഞ്ഞ ഞായറാഴ്ച തച്ചണ്ണയിൽ പാർട്ടി നിർമ്മിച്ച കൃഷ്ണപിള്ള സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി റിയാസ് എത്തിയിരുന്നത്. ഈ സമയം മൂർക്കനാട് നടപ്പാലം നിർമ്മാണവും തകർന്ന റോഡ് നന്നാക്കാത്തത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകാൻ നേതാക്കൾ ഉൾപ്പെടെ മൂർക്കനാട് അങ്ങാടിയിൽ കാത്തുനിന്നു. പ്രവർത്തകർ നിവേദനവുമായി കാത്തുനിൽക്കുന്നുണ്ടെന്നും വാഹനം നിർത്തി നിവേദനം സ്വീകരിക്കൽ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാൻ അത്യാവശ്യമാണെന്നും മന്ത്രിയെ അറിയിച്ചു. മന്ത്രിയെത്തിയപ്പോൾ പ്രവർത്തകർ കൈക്കാണിച്ചെങ്കിലും വാഹനം നിർത്തിയില്ല. ഇതോടെ ലീഗ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നാണംകെട്ടന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. മന്ത്രിമാരുടെ അദാലത്തിൽ കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം കൊടുത്തതിന് പിന്നാലെ മൂർക്കനാട് നടപ്പാലം നിർമ്മാണം ആരംഭിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയ പരിഗണന പാർട്ടി പ്രവർത്തകർക്ക് മന്ത്രിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരിഭവം. രാജിവെക്കുന്നതിന് മുമ്പ് പ്രവർത്തകർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ യോഗം ചേരുന്നത് അറിഞ്ഞ് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉൾപ്പെടെ സ്ഥലത്ത് എത്തി. പ്രവർത്തകരെ അനുനയിപ്പിക്കാൻ ശ്രമിച്ച എങ്കിലും വഴങ്ങിയില്ല പാർട്ടി ഓഫീസ് അടച്ചുപൂട്ടി താക്കോൽ ലോക്കൽ സെക്രട്ടറി ഏൽപ്പിക്കുകയും ചെയ്തു മന്ത്രിയെ വിഷയം അറിയിച്ച് പ്രവർത്തകരെ തിരിച്ചെത്തിക്കാൻ ആണ് സിപിഎം ശ്രമം. പ്രവർത്തകർ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിനുള്ള ആലോചനകൾ ആരംഭിച്ചതായാണ് വിവരം എന്ന് സ്വകാര്യപത്രം റിപ്പോർട്ട് ചെയ്തു. പ്രശ്നം പരിഹരിക്കും എന്നും കൂട്ടരാജി പ്രവർത്തകരുടെ വൈകാരിക പ്രകടനം ആയി കാണുന്നുള്ളൂ എന്നും സിപിഎം അരീക്കോട് ഏരിയ സെക്രട്ടറി എം കെ ഷൗക്കത്തലി പറഞ്ഞതായും പത്രം റിപ്പോർട്ട് ചെയ്തു.
.