ധാർമിക ചിന്തകൾ ചെറുപ്പത്തിൽ വളർത്തിയെടുക്കണം; ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
കൂളിമാട് : കുട്ടികളിൽ ധാർമിക ചിന്തകൾ ചെറുപ്പത്തിൽതന്നെ വളർത്തിയെടുക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രസ്താവിച്ചു. കൂളിമാട് അൽ ബിർറ് ഇസ്‌ലാമിക് പ്രീ സ്കൂൾ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മത്സര വിജയികൾക്കുള്ള ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ അധ്യക്ഷനായി. ഖത്തീബ് ടി.പി.ശരീഫ് ഹുസൈൻ ഹുദവി, കോ-ഓർഡിനേറ്റർ കെ.എ. റഫീഖ്, പി.ടി.എ. പ്രസിഡണ്ട് ബശീർ ചെറുവാടി, കെ.പി.യു അലി, കെ.കെ. ഫൈസൽ, ഇ.കുഞ്ഞോയി, ടി.സി. മുഹമ്മദാജി , മുഫീദ മഹ്ജബിൻ, എ.പി. സഫിയ്യ, വി. ഫൗസിയ , ജുമാനത്ത്, ഇ.പി. റാഹില സംസാരിച്ചു.