തൃശൂർ വെടിക്കെട്ടപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി(74) മരിച്ചു. പക്ഷാഘാതത്തെതുടർന്ന് ചികിത്സയിലായിരുന്നു. അപകടം നടക്കുന്ന തലേദിവസമാണ് ഗൗരി ആശുപത്രി വിട്ട് വീട്ടിലെത്തിയത്. ഇന്ന് പുലർച്ചെയാണ് അവർ മരണത്തിന് കീഴടങ്ങിയത്.
മകന്റെ തിരോധാനത്തെക്കുറിച്ചുള്ള ആധി അമ്മക്കുണ്ടായിരുന്നെന്നാണ് വിവരം. സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. അപകടത്തിൽ കാണാതായ ഗിരീഷിനായുളള തിരച്ചിൽ പുരോഗമിക്കുകയാണ്. ഡി.എന്.എ പരിശോധ നടത്തിയ ശരീരഭാഗങ്ങൾ ഒന്നും തന്നെ ഗിരിയുടേതുമായി സാമ്യമുണ്ടായിരുന്നില്ല.
