എം ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം; ഇനി ഡിജിപി റാങ്കില്‍

MR Ajith Kumar promoted; now in the rank of DGP

 

എം ആര്‍ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സ്ഥാനക്കയറ്റം നല്‍കാന്‍ അനുമതി. ഡിജിപി റാങ്കിലേക്കാണ് സ്ഥാനക്കയറ്റം നല്‍കുക. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് ചേര്‍ന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗമാണ് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്തത്. (MR Ajith kumar promoted to DGP Rank)

സാധാരണ ഗതിയില്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ അതേപടി മന്ത്രിസഭായോഗം അംഗീകരിക്കുകയാണ് പതിവ്. അതനുസരിച്ചാണ് ഇത്തവണയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കിയത്. ഡിജിപി സ്ഥാനത്തേക്ക് വരുന്ന ഒഴിവില്‍ എം ആര്‍ അജിത് കുമാറിനും സുരേഷ് രാജ് പുരോഹിതിനും സാധ്യതയേറുകയാണ്. സുരേഷ് രാജ് പുരോഹിതാണ് സീനിയോരിറ്റി ലിസ്റ്റില്‍ മുന്‍പന്തിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *