മുജാഹിദ് സമ്മേളനം; പന്തല്‍ നിര്‍മാണോദ്ഘാടനം 25ന്

Mujahid Conference; Pandal construction inauguration on 25th

 

മലപ്പുറം : ‘വിശ്വമാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശവുമായി 2024 ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിശാലമായ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മം ഈ മാസം 25ന് തിങ്കളാഴ്ച കരിപ്പൂരില്‍ നടക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേര്‍ക്ക് സമ്മേളനം ശ്രവിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമായി വിപുലമായ സജ്ജീകരണങ്ങളോടെയാണ് വിശാലമായ പന്തല്‍ നിര്‍മിക്കുന്നത്. മെയിന്‍ പന്തലിന് പുറമെ അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും ഒരുക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ‘ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍’ സംഘടിപ്പിക്കും. എക്‌സിബിഷന്‍ സംഘാടനത്തിന് വിപുലമായ സൗകര്യത്തോടുകൂടി പത്ത് സെഷനുകളായി തിരിച്ച് എയര്‍ കണ്ടീഷന്റ് ജര്‍മന്‍ പന്തലുമൊരുക്കുമെന്നും സംഘാടകർ അറിയിച്ചു.

സമ്മേളനത്തിന്റെ മുന്നോടിയായി ഡിസംബറില്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ശാഖകളിലും ‘സജ്ജം’ പ്രീകോണ്‍ മീറ്റുകള്‍ സംഘടിപ്പിക്കാനും സംഘാടക സമിതി സമ്പൂര്‍ണ യോഗം തീരുമാനിച്ചു. സമ്മേളന പ്രചാരണാര്‍ത്ഥം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാനവികതാ സന്ദേശ യാത്ര സംഘടിപ്പിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലേക്കും സമ്മേളന സന്ദേശമെത്തിക്കുന്നതിനായി ഗൃഹസമ്പര്‍ക്ക – വ്യക്തി സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം തലങ്ങളില്‍ പ്രചാരണ പദയാത്രകളും മാനവികതാ സംഗമങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിക്കാന്‍ സംഘാടക സമിതി തീരുമാനിച്ചു.

സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, സി മമ്മു കോട്ടക്കല്‍, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, ഡോ.മുബശ്ശിര്‍ പാലത്ത്, എ അബ്ദുല്‍ അസീസ് മദനി, ഡോ.അനസ് കടലുണ്ടി, വി സി മറിയക്കുട്ടി സുല്ലമിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, പി ടി മജീദ് സുല്ലമി, കെ എല്‍ പി ഹാരിസ്, ബി പി എ ഗഫൂര്‍, നൂറുദ്ദീന്‍ എടവണ്ണ, പി സി അബ്ദുറഹ്മാന്‍, ഹാറൂണ്‍ കക്കാട്, പി പി ഖാലിദ്, ടി അഹ്മദ്, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, ഡോ.യൂനുസ് ചെങ്ങര, ശരീഫ് കോട്ടക്കല്‍, ബാദുഷ ഇടുക്കി, ജസിന്‍ നജീബ്, എം ടി മനാഫ്, സലാം മുണ്ടോളി, അബ്ദുസ്സലാം മദനി പുത്തൂര്‍, ഫാസില്‍ ആലുക്കല്‍, ജസ്ഫ കരീം, നൂറുദ്ദീന്‍ കുട്ടി, റുഖ്‌സാന വാഴക്കാട്, ഷാനവാസ് ചാലിയം, നബീല്‍ പാലത്ത്, സവാദ്, ഷഹീം പാറന്നൂര്‍, യഹ്‌യ മുബാറക് ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *