മുജാഹിദ് സംസ്ഥാന സമ്മേളനം മാനവിക സന്ദേശ യാത്ര പ്രയാണം തുടരുന്നു

Mujahid State Conference continues its humanitarian mission journey

 

നിലമ്പൂർ: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25,26,27,28 തീയതികളിൽ കരിപ്പൂരിൽ വച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ല സംഘാടക സമിതി നടത്തുന്ന വഴിക്കടവ് മുതൽ ഐക്കരപ്പടി വരെ 33 ദിവത്തെ മാനവിക സന്ദേശ യാത്ര എടക്കര മണ്ഡലത്തിൽ 3 ദിവസം പൂർത്തിയാക്കി നിലമ്പൂർ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. നാലു ദിവസങ്ങളിലായി എടക്കര, വഴിക്കടവ്, മൂത്തേടം, പോത്തുകൽ, നിലമ്പൂർ ഗ്രാമപഞ്ചായത്ത് കളിലെ 43 കേന്ദ്രങ്ങളിൽ സന്ദേശ യാത്രയുടെ സ്വീകരണ പൊതുയോഗങ്ങൾ നടന്നു. അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ, പ്രൊഫ: അലി മദനി മൊറയൂർ, ഫൈസൽ നന്മണ്ട, കെ.അബ്ദുറഷീദ് ഉഗ്രപുരം തുടങ്ങിയ പ്രഭാഷകരുടെ മാനവിക സന്ദേശങ്ങളാണ് ഈ പ്രയാണത്തിൽ നൽകിക്കൊണ്ടിരിക്കുന്നത് രണ്ടായിരത്തിലധികം ജനങ്ങളെ നേരിട്ട് കണ്ട് മാനവിക സന്ദേശ ലഘുലേഖകൾ കൈമാറുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സൗഹൃദമുറ്റം, അയൽക്കൂട്ട പരിപാടികളും നടക്കുകയുണ്ടായി. അബ്ദുൽ കലാം മാമാങ്കര, മുഹമ്മദ് നജീബ്, ഫസലു റഹ്മാൻ എന്നിവർ സൗഹൃദ മുറ്റത്തിൽ സൗഹൃദ സന്ദേശങ്ങൾ കൈമാറി. ജില്ല മാനവിക സന്ദേശ യാത്ര ക്യാപ്റ്റൻ കെ. അബ്ദുൽ അസീസ് കോഡിനേറ്റർമാരായ കെ.എം ഹുസൈൻ,വി.ടി ഹംസ, കല്ലട കുഞ്ഞി മുഹമ്മദ്, പി.ഉസ്മാനലി, റഷീദ് അക്കരെ,സാജിദ് മൈലാടി, മുഹമ്മദ് സ്വലാഹി, വി.പി അബ്ദുൽ കരീം, വി.പി അബ്ദുൽ അസീസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ഇന്നത്തെ (9 ഡിസം: ശനി) പ്രയാണം ഉച്ചക്ക് മൂന്നുമണിക്ക് ചന്തക്കുന്ന് നടക്കുന്ന സൗഹൃദ മുറ്റം പരിപാടിയോടെ സമാരംഭിക്കും രാത്രി 8:30ന് കവളമുക്കട്ട ഇന്നത്തെ പര്യടനം സമാപിക്കും. നാളെ (ഡിസം:10 ഞായർ ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച് രാത്രി 8.30 ന് നിലമ്പൂരി നാളത്തെ പ്രയാണം സമാപ്പിക്കും. Mujahid State Conference continues its humanitarian mission journey

Leave a Reply

Your email address will not be published. Required fields are marked *