സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ച് മഞ്ചേരി മുളളമ്പാറ യു പി സ്കൂൾ.

Mullampara UP School organized Science Fest.

 

മഞ്ചേരി മുളളമ്പാറ യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് നടത്തി. കുട്ടികളുടെ ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവുമാക്കി കുട്ടികളുടെ പരിപൂർണ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരള വിഭാവനം ചെയ്ത സയൻസ് ഫെസ്റ്റ് നടത്തിയത്. ശാസ്ത്ര ക്വിസ്, ശാസ്ത്ര പ്രൊജക്ടുകളുടെ അവതരണം, ശാസ്ത്ര പരീക്ഷണങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും ഫെസ്റ്റിലെ പ്രധാന കാഴ്ചകളായിരുന്നു. എസ്.ആർ.ജി കൺവീനർ ഇഹ്സാൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് ജയന്തി ടീച്ചർ ഉദ്ഘാടനവും ബിന്ദു ടീച്ചർ ആശംസയും നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായകമാണന്ന് അധ്യാപകർ പറഞ്ഞു.

 

Mullampara UP School organized Science Fest.

Leave a Reply

Your email address will not be published. Required fields are marked *