മുംബൈ മോഹൻബഗാൻ ആവേശപ്പോര് സമനിലയിൽ

match

കൊല്‍ക്കത്ത: അത്യന്തം ആവേശം നിറഞ്ഞ ഐ.എസ്.എൽ പ്രഥമ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്.സി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് മുംബൈ കളിയിലേക്ക് തിരിച്ച് വന്നത്.match

കളിയുടെ ഒമ്പതാം മിനിറ്റിൽ മുംബൈ താരം എസ്പിനോസ അരോയോ വഴങ്ങിയ ഔൺ ഗോളിൽ മോഹൻ ബഗാന്‍ മുന്നിലെത്തി. പിന്നീട് 28ാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗ്വസ് ബഗാന്റെ ലീഡുയർത്തി. രണ്ടാം പകുതിയില്‍ എസ്പിനോസ അരോയോ താൻ വഴങ്ങിയ ഔൺ ഗോളിന്റെ പാപക്കറ കഴുകിക്കളഞ്ഞു. 70 ാം മിനിറ്റിലായിരുന്നു അരോയോയുടെ ഗോള്‍. 90ാം മിനിറ്റിൽ തായേർ ക്രോമയിലൂടെ മുംബൈ സമനില ഗോളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *