മുഷ്താഖ് അലി ട്രോഫി: കിരീടം തിരിച്ചുപിടിച്ച് മുംബൈ
ബംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ മുംബൈക്ക് കിരീടം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ മധ്യപ്രദേശിനെ തകർത്താണ് മുംബൈ രണ്ടാം കിരീടം സ്വന്തമാക്കിയത്.Mushtaq Ali
ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് 20 ഓവറിൽ 174 റൺസാണുയർത്തിയത്. 40 പന്തിൽ നിന്നും 81 റൺസെടുത്ത രജത് പാട്ടീഥാറാണ് മധ്യപ്രദേശിനായി ആഞ്ഞടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 17.5 ഓവറിൽ ലക്ഷ്യം മറികടന്നു. 30 പന്തുകളിൽ 37 റൺസെടുത്ത അജിൻക്യ രഹാനെ, 35 പന്തുകളിൽ 48 റൺസെടുത്ത സൂര്യകുമാർ യാദവ്, 15 പന്തുകളിൽ 36 റൺസെടുത്ത സൂര്യാൻഷ് ഷെഡ്ഗെ എന്നിവരാണ് മുംബൈക്കായി തിളങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 16 റൺസെടുത്ത് പുറത്തായി.
സൂര്യാൻഷ് ഷെഡ്ഗെ െപ്ലയർ ഓഫ് ദി മാച്ചും അജിൻ ക്യ രഹാനെ െപ്ലയർ ഓഫ് ദി സീരീസുമായി തെരഞ്ഞെടുക്കപ്പെട്ടു.