ഉപതെരഞ്ഞെടുപ്പിൽ നാരായണൻ നമ്പൂതിരി തോൽപ്പിക്കാൻ ശ്രമിച്ചു; ബിജെപി നേതൃയോഗത്തിൽ വൻ തർക്കം
പാലക്കാട്: ബിജെപി നേതൃയോഗത്തിൽ വൻ തർക്കം. സംസ്ഥാന സംഘടന തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി സ്ഥാനത്തു നിന്നും നാരായണൻ നമ്പൂതിരിയെ മാറ്റണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നാരായണൻ നമ്പൂതിരി തോൽപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം .BJP
കൗൺസിലർമാർക്കൊപ്പം പി. രഘുനാഥിനും നാരായണൻ നമ്പൂതിരിക്കും ഹരിദാസനും എതിരെ നടപടി വേണമെന്നും ആവശ്യമുയർന്നു . ഉച്ചക്ക് ശേഷം യോഗത്തിൽ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും. എറണാകുളം പ്രഭാരി കൂടി ആയ നമ്പൂതിരി ഗ്രൂപ്പ് നേതാവിനെ പോലെ പെരുമാറിയെന്നും വിമർശനം.