നസീഹിന്റെ മയ്യത്ത് നമസ്കാരം നാളെ
രണ്ട് ദിവസങ്ങൾക്ക് മുൻപ് ഷാർജയിൽ അന്തരിച്ച നസീഹിന്റെ മയ്യത്ത് നമസ്കാരം നാളെ രാവിലെ 8:30 മണിക്ക് ചൂരോട്ട് ജുമാ മസ്ജിദിൽ വെച്ച് നടക്കും. കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റെ മകനാണ് നസീഹ് (Newbazar KK Store)
മലപ്പുറം കീഴുപറമ്പ് സ്വദേശിയായ യുവാവ് ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഷാർജ വ്യവസായ മേഖല പത്തിൽ ഗ്രോസറി ജീവനക്കാരനായ നസീഹാണ് (28) മരിച്ചത്. കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റേയും ടി.കെ ജമീലയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരൻ: നിയാസ് ബക്കർ