സൗഹൃദ മുറ്റം സംഘടിപ്പിച്ച് മുജാഹിദ് ഓലപ്പീടിക ശാഖ
ഓലപ്പീടിക: അയൽപക്ക ബന്ധങ്ങൾ പ്രയാസങ്ങളിൽ കൈ താങ്ങായി മാറുന്ന ആശ്വാസ കൂട്ടായ്മകളായി മാറണമെന്നും, അയൽപക്ക സൗഹൃദങ്ങളിൽ വിഷം കലക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിൽ ജാഗ്രത പുലർത്തണമെന്നും ഓലപ്പീടിക ശാഖ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടി അഭിപ്രായപ്പെട്ടു.
ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഓലപ്പീടിക ശാഖ സംഘടിപ്പിച്ച സൗഹൃദ മുറ്റം പരിപാടി താനൂർ മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ സി മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി പി മുഹമ്മദ് സുബൈർ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ് പറവന്നൂർ ,ടി കെ എൻ നാസർ, ഷഹീറ കെ ടി പ്രസംഗിച്ചു.