ജിഐഒ കേരളയ്ക്ക് പുതിയ ഭാരവാഹികൾ
തൃശൂർ: ജിഐഒ കേരള 2025-26 കാലയളവിലെ സംസ്ഥാന നേതൃത്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ശിഫാന സുബൈറിനെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി അഫ്ര ശിഹാബിനെയും തെരഞ്ഞെടുത്തു. രണ്ടു ദിവസങ്ങളിലായി പെരുമ്പിലാവ് അൻസാറിൽ നടന്നുവരുന്ന സംസ്ഥാന മെംബേഴ്സ് മീറ്റിലാണ് പുതിയ പ്രവർത്തന കാലയാളവിലേക്കുള്ള സംസ്ഥാന സമിതി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ്‌റഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന ജന. സെക്രട്ടറി കെ.ടി നസീമ ടീച്ചർ എന്നിവർ നേതൃത്വം നൽകി.GIO
ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സെക്രട്ടറി പി. റുക്‌സാന, ഫാമിലി കൗൺസിലറും ഖതീബുമായ സുലൈമാൻ അസ്ഹരി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ആഫീദ അഹമദ്, എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു. ജിഐഒ സംസ്ഥാന സെക്രട്ടറി ഷഫ്‌ന ഒ. വി നന്ദി പറഞ്ഞു.