യാത്ര കൂട്ടായ്മ റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
റിയാദ് : യാത്രയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ” യാത്ര ” കൂട്ടായ്‌മയുടെ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശുമൈസിയിലുള്ള കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ കൂടിയ പൊതുയോഗത്തിൽ അബു താഹിർ (പ്രസിഡന്റ് ), ബഷീർ സാപ്റ്ക്കോ ((ജനറൽ സെക്രട്ടറി), മുഹമ്മദ് ബിലാൽ (ട്രഷറർ), അലി ആറളം, ഷാബിൻ ജോർജ് (വൈസ് പ്രസിഡൻ്റ്മാർ), അബ്ദുൽ കരീം, റസൽ മടത്തിപറമ്പിൽ (ജോ സെക്രട്ടറി ), എടവണ്ണ സുനിൽ ബാബു (മീഡിയാ കോർഡിനേറ്റർ), ഷിബു ഷിഹാബുദ്ദീൻ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. നിർവഹക സമിതിയിലേക്ക് പുതുതായി ഷിബു ശിഹാബുദ്ദീൻ, ബിനീഷ്, സുരേഷ് വാണിയംപാറ, ജിഷാദ്, ബഷീർ ഈങ്ങാമ്പുഴ, റസൽ മടത്തിപറമ്പിൽ, ഷിബു ഉസ്മാൻ, ഷഹൻ ഷാ, ഷിജു പാമ്പാടി, സയ്യിദ് ബീരാൻ എന്നിവരെയും തെരെഞ്ഞെടുത്തു.