നിപ രോഗ ബാധ; 14 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

Nipah disease; The 14-year-old's route map has been released

 

റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ സമയങ്ങളിൽ സന്ദർശിച്ചിട്ടുള്ളവരും സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്തിയവരും എത്രയും വേഗം കൺട്രോൾ റൂമുമായി പേര് വിവരങ്ങളും ഫോൺ നമ്പറും അറിയിക്കേണ്ടതാണ്

നിപ രോഗ ബാധ സ്ഥിരീകരിച്ച 14 കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടിരുന്നു.

🔰 11.07.2024. 06.50 AM
Home ( ചെമ്പ്രശേരി, പാണ്ടിക്കാട് )

🔰 CPB ബസ്

🔰 11/07/2024. 07.18 AM
Bright ട്യൂഷൻ സെന്റർ, പാണ്ടിക്കാട്

🔰 12/07/24. 08.00 AM
Dr. വിജയൻ ക്ലിനിക്ക്

🔰 13/07/24. 07.00 AM – 7.30 AM
PKM ഹോസ്പിറ്റൽ, പീഡിയാട്രിക് OP

🔰 15/07/24 08.30AM – 8.00 PM
PKM ഹോസ്പിറ്റൽ, എമർജൻസി & OP

🔰 15/07/2024 8.30 PM
മൗലാന ഹോസ്പിറ്റൽ, എമർജൻസി ICU

കണ്ട്രോൾ റൂം നമ്പർ
0483-2732010, 0483-2732050

റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ മേൽപ്പറഞ്ഞ സമയങ്ങളിൽ സന്ദർശിച്ചിട്ടുള്ളവരും സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്തിയവരും എത്രയും വേഗം കൺട്രോൾ റൂമുമായി പേര് വിവരങ്ങളും ഫോൺ നമ്പറും അറിയിക്കേണ്ടതാണ്

Also Read :മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു?; സംസ്ഥാനത്തെ പരിശോധനയിൽ പോസിറ്റീവ്

നിയന്ത്രണങ്ങൾ

🔰 ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം.
🔰 മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം.
🔰 മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
🔰 സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും.
🔰 സ്കൂളുകൾ, കോളേജുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷന്‍ സെന്ററുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങൾ

1. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
2. പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
3. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ്.
4. കല്യാണം/മരണം/മറ്റ് ആഘോഷങ്ങൾ എന്നിവയിലും കൂടിച്ചേരലുകൾ പരമാവധി കുറക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.
5. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിൽസിക്കാൻ പാടില്ലാത്തതും, ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.
6. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ, ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
7. പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483-2732010, 0483-2732050, എന്നീ നമ്പരുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *