ഓണത്തിനുമ ക്രിസ്മസിനും രണ്ട് ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകുമെന്ന് നിർമല സീതാരാമൻ; പ്രചരണത്തിന് പാലക്കാട്ടെത്തി
പാലക്കാട്: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാലക്കാട് കൊങ്ങോട് മണ്ഡലത്തിൽ പ്രചരണത്തിനെത്തി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രികൾക്ക് എല്ലാ മാസവും 2500 രൂപ വീതം നൽകുമെന്നും ഓണത്തിനും ക്രിസ്മസിനും സൗജന്യമായി രണ്ട് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കോങ്ങോട് എം.എൽ.എ ശാന്തകുമാരിയെയും പാലക്കാട് എം.പി ശ്രീകണ്ഠനേയും ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല എന്നാരോപിച്ച് വിമർശിക്കുകയും ചെയ്തു.
