മുണ്ടക്കൈയിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടി; ദുരന്തബാധിതർക്ക് തുക അനുവദിച്ചുള്ള ഉത്തരവിറങ്ങി
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഔദ്യോഗിക തിരച്ചിൽ രണ്ടു ദിവസം കൂടിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചാലിയാർ തീരത്ത് തിരച്ചിൽ വെള്ളിയാഴ്ച വരെ തുടരും. ആര് ആവശ്യപ്പെട്ടാലും രണ്ടു ദിവസത്തിന് ശേഷവും തിരച്ചിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. 10 ക്യാമ്പുകളിലായി 495 കുടുംബങ്ങളിലെ 1,350 പേരാണുള്ളത്. ഇതുവരെ 420 സാമ്പിളുകൾ ഡിഎൻഎ ടെസ്റ്റിനയച്ചതായും മന്ത്രി അറിയിച്ചു.disaster
അതേസമയം വയനാട് ദുരന്തബാധിതർക്ക് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ദുരന്തബാധിതർക്ക് 6 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവ് ഇറങ്ങിയത്. അപകടത്തിൽപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50,000 രൂപ അനുവദിച്ചു. സംസ്ഥാന ദുരന്തനിവാരണ പ്രതികരണനിധിയിൽ നിന്ന് അനുവദിച്ച തുകയ്ക്ക് പുറമെയാണിത്.