ചാലിയാറിലൂടെ തോണി യാത്ര; ആവേശമായി കിഴുപറമ്പ് GVHSS സഹവാസ ക്യാമ്പ്.

Oormacheppu; kizhuparamba GVHSS conducted  two day camp

 

കിഴുപറമ്പ് GVHSS ൽ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി നടത്തിയ “ഓർമ്മച്ചെപ്പ് ” ദ്വിദിന സഹവാസ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. പാവനാടകം, ചാലിയാർ തോണി യാത്ര, വാന നിരീക്ഷണം, ശാസ്ത്ര പരീക്ഷണങ്ങൾ, വാം അപ്, നാടൻ പാട്ട്, രാത്രിയുറക്കം, ക്യാമ്പ് ഫയർ തുടങ്ങിയ വ്യക്തിത്വ വികാസനത്തിന് സഹായിക്കുന്ന വിവിധങ്ങളായ പരിപാടികളാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും

PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ വി .ഷഹിദ് മാസ്റ്റർ ക്യാമ്പ് വിശദാംശങ്ങൾ നൽകി. SMC ചെയർമാൻ ME ഫസൽ, PTA അംഗങ്ങളായ KT അൻവർ, മുനാദിർ കാരാട്ട്, എം.എ സെറാ ബാനു ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ.സുരേഷ് സ്വാഗതവും SRG കൺവീനർ കെ. സൗബിന നന്ദിയും പറഞ്ഞു. Oormacheppu; kizhuparamba GVHSS conducted  two day camp

 

Oormacheppu; kizhuparamba GVHSS conducted  two day camp

Leave a Reply

Your email address will not be published. Required fields are marked *