കുടുംബ സംഗമം സംഘടിപ്പിച്ചു.
തച്ചറത്തൊടി, കൊള്ളശ്ശേരി കാര്യപ്പറമ്പിൽ കുടുംബ കൂട്ടായ്മ, കുടുംബ സംഗമം സംഘടിപ്പിച്ചു. വാഴക്കാട് കോടിയമ്മൽ ഹമീദ് ഫൈസിയുടെ വീട്ടിൽ വച്ച് നടന്ന കുടുംബ സംഗമം കുട്ടിമോൻ പറവൂർ ഉദ്ഘാടനം ചെയ്തു. ഖിറാഅത്ത് മത്സരത്തിന്റെ സമ്മാനദാന ചടങ്ങും സംഘടിപ്പിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന കുടുംബങ്ങളിലെ ആദ്യ സംഗമമാണ് നടന്നത്. കുടുംബ ഗ്രൂപ്പിലൂടെ നടത്തിയ ഖിറാഅത്ത് മത്സരത്തിൽ പങ്കെടുത്ത വിജയികളെയും കുടുംബ സംഗമം വിളിച്ചുചേർക്കാൻ ഏറെ പരിശ്രമിച്ച ഇസ്മായിൽ എന്ന കുഞ്ഞു മോനെയും ഖിറാഅത്ത് മത്സരത്തിൽ വിധി നിർണയിച്ച ജഡ്ജ്മാരായ ഹമീദ് ഫൈസി തച്ചറത്തൊടി, അസൈനാർ അത്തിക്കോട്, നഫീസ മണ്ണറോട്ട് എന്നിവരെ ആദരിച്ചു.
മണ്ണറോട്ട് മുഹമ്മദ് ഹാജി കുടുംബ സംഗമത്തിന് അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി തച്ചറത്തൊടി മുഖ്യപ്രഭാഷണം നടത്തി. ടി ടി അബൂബക്കർ, അസൈനാർ അത്തിക്കോട്, ഫാത്തിമ മണ്ണറോട്ട്, ബാവു പേങ്ങാട്, കുഞ്ഞുട്ടി സിയാംകണ്ടം, ഉമറലി ശിഹാബ് വാഴക്കാട്, T. T അഷ്റഫ്, മുഹമ്മദ് കുകതോട്ടത്തിൽ, ബീരാൻ മുസ്ലിയാർ, മുഹമ്മദ് നൂഞ്ഞിക്കര,അബ്ദു റഹ്മാൻ ആന്തിയൂർ കുന്ന്, അബ്ബാസ് ആന്തിയൂർക്കുന്ന്, സലിം ആക്കോട്, എന്നിവർ ആശംസ പ്രസംഗം നടത്തി. കുഞ്ഞിമോൻ കുന്തിരിയാട്ട് കുഴി സ്വാഗതവും ഷാക്കിർ U. K കോടിയമ്മൽ നന്ദിയും പറഞ്ഞു.