ഭിന്ന ശേഷിക്കാർക്കു വേണ്ടി സൈബർ ക്രൈം ആന്റ് ആന്റി നാർകോട്ടിക്സ് അവയർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
പുളിക്കൽ: എബിലിറ്റി ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ ഹിയറിംഗ് ഇമ്പയേർഡും കേരള എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷനും സംയുകതമായി സൈബർ ക്രൈം ആന്റ് ആന്റി നാർകോട്ടിക്സ് അവയർനെസ്സ് പ്രോഗ്രാം എന്ന പേരിൽ ഭിന്ന ശേഷിക്കാർക്ക് വേണ്ടി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം എക്സൈസ് ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷണർ വൈ. ഷിബു നിർവഹിച്ചു. എബിലിറ്റി ഫൌണ്ടേഷൻ ചെയർമാൻ കെ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം എക്സൈസ് റെയ്ഞ്ച് ഓഫീസ് എക്സൈസ് ഇൻസ്‌പെക്ടർ എസ്.അജയൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷൻ കോർഡിനേറ്റർ അമീൻ അൽത്താഫ് സൈബർ ക്രൈം ആന്റ് ആന്റി നാർകോട്ടിക്സ് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. എബിലിറ്റി ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ ഹിയറിംഗ് ഇമ്പയേർഡ് ചെയർമാൻ മുഹമ്മദലി ചുണ്ടക്കാടൻ, പ്രിൻസിപ്പാൾ എം. നസീം, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് തലവൻ അനിൽ കുമാർ, എബിലിറ്റി ഗവെർണിംഗ് ബോഡി വൈസ് ചെയർമാൻ ടി.പി അബ്ദുൽ കബീർ മോങ്ങം എന്നിവർ പ്രസംഗിച്ചു. Organized Cybercrime and Anti-Narcotics Awareness Program for the differently abled.