ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് എസ്. ജെ. എം. ഊർങ്ങാട്ടിരി റൈഞ്ച്

Palestine solidarity rally organized by S. J. M. Oorngatiri Range

അരീക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ നരമേധത്തിനെതിരിൽ പ്രമേയം പാസ്സാക്കി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ (ഐ.ഇ.ബി.ഐ )യുടെ അധ്യാപക സംഘടനായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ. എം.) ഊർങ്ങാട്ടിരി റൈഞ്ച്. (Palestine solidarity rally organized by S. J. M. Oorngatiri Range)

ഒരു മാസത്തിലേറെയായി ഫലസ്തീനില്‍ തുടരുന്ന ഇസ്രായേല്‍ അധിനിവേഷം ഒരു നിയന്ത്രണവുമില്ലാതെ മുന്നോട്ടു പോകുകയാണ്. പതിനൊന്നായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അയ്യായിരത്തോളം വരുന്ന കുട്ടികള്‍ വധിക്കപ്പെട്ടു. എന്നിട്ടും കലി തീരാതെ മനുഷ്യരുടെ അടിസ്ഥാന ആവശ്യമായ വെള്ളവും വൈദ്യുതിയും അന്യായമായി തടഞ്ഞുവെക്കുന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നതന്നും വൈദ്യുതിയും മരുന്നും വെള്ളവും ലഭിക്കാതെ നിരവധി നവജാത ശിശുക്കളാണ് ഫലസ്തീനിലെ ആശുപത്രികളില്‍ മരണത്തെ നേരില്‍ കാണുന്നതന്നും ഇസ്രാഈലിന്റെ മനുഷ്യത്വ രഹിതമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരിൽ ആഗോള സമൂഹം ഒന്നിക്കണമെന്നും സമാധാനം സ്ഥാപിക്കാൻ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

അരീക്കോട് എടക്കാട്ട്പറമ്പ് വെച്ചു സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ. എം.) ഊർങ്ങാട്ടിരി റൈഞ്ച് സെക്രെട്ടറി സി. റിയാസ് സഖാഫി പ്രമേയം അവതരിപ്പിച്ചു.
പി. എച്ച്. അനീസുറഹ്മാൻ മന്നാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പി. ഫായിസ് സഖാഫി, എം. പി. സുബൈർ അഹ്സനി എന്നിവർ പ്രസംഗിച്ചു. യോഗത്തിന് ശേഷം ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സംഘടിപ്പിച്ചു. സി. റിയാസ് സഖാഫി സ്വാഗതവും പി. ലത്വീഫ് സഖാഫി നന്ദിയും പറഞ്ഞു.

 

Palestine solidarity rally organized by S. J. M. Oorngatiri Range

Leave a Reply

Your email address will not be published. Required fields are marked *